കേരളത്തെ തകർക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ചെറുക്കണം: എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം
1541933
Saturday, April 12, 2025 1:49 AM IST
കണ്ണൂർ: കേരളത്തിന്റെ ക്ഷേമത്തെയും വികസനങ്ങളെയും തകർക്കാൻ കേന്ദ്ര സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായി പോരാടണമെന്നും കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം. കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ അണിചേരുക, അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിചേരുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. കെ.സി. സുനിൽ, അനു കവിണിശേരി, വി.പി. കിരൺ, പി.പി. അജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.
ഇന്ന് സംഘടന റിപ്പോർട്ടിന്മേൽ ചർച്ച നടക്കും 11ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും.