ലോക ഹോമിയോപ്പതി ദിനാചരണം
1541592
Friday, April 11, 2025 12:45 AM IST
കണ്ണൂർ: ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച ലോക ഹോമിയോപ്പതി ദിനാചരണം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം എല്ലാ ആരോഗ്യശാഖകളും എഐ അടക്കമുള്ള പുതിയ അറിവുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ആധുനികമായി വളർന്നു വരികയാണെന്ന് എംഎൽഎ പറഞ്ഞു.
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ച് പരിസരത്ത് ഒരുക്കിയ ഡോ. സാമുവൽ ഹനിമാന്റെ മണൽ ശിൽപം പോലീസ് എസ്ഐയും സിനിമാ നടനുമായ ശിവദാസ് കണ്ണൂർ അനാച്ഛാദനം ചെയ്തു. ഹോമിയോപ്പതി വകുപ്പിലെ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും വിശദീകരണവും ലാബ് സൗകര്യത്തോടുകൂടിയ മെഡിക്കൽ ക്യാമ്പും സദ്ഗമയ പദ്ധതി ഗുണഭോക്താക്കളുടെ കരകൗശല പ്രദർശനവും കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങ ൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.
റിട്ട. ഡിഎംഒ ഡോ. വി.ആർ. സദ്ഗുണൻ ഡോ. സാമുവൽ ഹനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിഎംഒ ഹോമിയോ ഇൻ ചാർജ് ഡോ. ബി. ജെ സോണി, ഡിഎംഒ ഐഎസ്എം ഡോ. വി. പി ഷീജ, മെഡിക്കൽ കൗൺസിൽ മെംബർ ഡോ. കെ. സി വത്സല തുടങ്ങിയവർ പ്രസംഗിച്ചു.