പ്രഫ. എ. അയ്യപ്പൻ എൻഡോവ്മെന്റ് ലക്ചർ നടത്തി
1541584
Friday, April 11, 2025 12:44 AM IST
കണ്ണൂർ: സർവകലാശാല നരവംശശാസ്ത്ര വകുപ്പ് പ്രഫ. എ. അയ്യപ്പൻ മൂന്നാമത് എൻഡോവ്മെന്റ് ലക്ചർ ന്യൂഡൽഹിയിലെ നാഷണൽ മോണ്യുമെന്റ് അഥോറിറ്റിയുടെ ചെയർമാനും ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറൽ പ്രഫ. കിഷോർ കെ. ബാസ ഉദ്ഘാടനം ചെയ്തു.
താവക്കര കാമ്പസിൽ നടന്ന പരിപാടിയിൽ പ്രഫ. അനൂപ് കുമാർ കേശവൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് മെബംർ കെ.വി. പ്രമോദ് കുമാർ, പ്രഫ ബി. ബിന്ദു, ഡോ. എം. സിനി, ഡോ. എം.എസ്. മഹേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.2024 ലെ എംഎ ആന്ത്രോപോളജി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജലി സുരേന്ദ്രനും രണ്ടാം സ്ഥാനം നേടിയ കെ.സി. ഇന്ദുലേഖയ്ക്കും പ്രഫ. എ. അയ്യപ്പൻ അവാർഡ് സമ്മാനിച്ചു.