വാഹനാപകടങ്ങളിൽ പരിക്ക്
1541594
Friday, April 11, 2025 12:45 AM IST
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ കളറോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ കളറോഡ് പോളിടെക്നിക് കോളജിനു മുന്നിലായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്നെത്തിയ കാർ മറ്റൊരു റോഡിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരി ആശുപത്രിയിൽ ചികിത്സ തേടി. കാറിന്റെയും സ്കൂട്ടറിന്റെയും മുൻഭാഗം തകർന്നു.
മട്ടന്നൂർ: മട്ടന്നൂർ -മണ്ണൂർ റോഡിൽ ഹരിപ്പന്നൂരിൽ കാർ വൈദ്യുത തൂണിലിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. മണ്ണൂർ ഭാഗത്ത് നിന്നു മട്ടന്നൂരിലേക്കു വരികയായിരുന്ന ആൾട്ടോ കാർ റോഡരികിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. ഇവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വൈദ്യുത തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു.