ഇ​രി​ട്ടി: പ​ത്തു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന തി​മിം​ഗ​ല ഛർ​ദി​യു​മാ​യി (ആം​ന്പ​ർ ഗ്രീ​സ്) മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്തം​ഗ സം​ഘം ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ, വ​യ​നാ​ട്‌, തി​രു​വ​ന​ന്ത​പു​ര, കാ​സ​ർ​ഗോ​ഡ്‌ ജി​ല്ല​ക​ളി​ലും ക​ർ​ണാ​ട​ക​ത്തി​ലെ ഭ​ദ്രാ​വ​തി ജി​ല്ല​യി​ലു​മു​ള്ള​വ​രാ​ണ്‌ കു​ട​ക് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 10.390 കി​ലോ​ഗ്രാം തി​മിം​ഗ​ല ഛർ​ദി​യും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട് മെ​ഷി​നു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ടു കാ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ വി.​കെ.​ല​തീ​ഷ് (53), കെ.​കെ ജോ​ബി​ഷ്‌ (33), എം. ​ജി​ജേ​ഷ്‌ (40), മ​ണ​ക്കാ​യി സ്വ​ദേ​ശി വി.​റി​ജേ​ഷ് (40), കൂ​ത്തു​പ​റ​ന്പ് വേ​ങ്ങാ​ട്ടെ ടി. ​പ്ര​ശാ​ന്ത് (52), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ‌ ഷം​സു​ദ്ദീ​ൻ (45), എം. ​ന​വാ​സ് (54), കാ​സ​ർ​ഗോ​ട് കാ​ട്ടി​പ്പൊ​യി​ലി​ലെ ബാ​ല​ച​ന്ദ്ര നാ​യി​ക് (55), തി​രു​വ​ന്പാ​ടി പു​ല്ല​ൻ പാ​റ​യി​ലെ സാ​ജു തോ​മ​സ് (58), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ​എ​സ്‌​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​മിം​ഗ​ല ഛർ​ദി വി​ല്പ​ന ന​ട​ത്താ​ൻ ഒ​രു സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് കു​ട​ക് എ​സ്പി കെ.​രാ​മ​രാ​ജ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വീ​രാ​ജ്പേ​ട്ട് ഹെ​ഗ്ഗ​ള ജം​ഗ​ഷ​നി​ൽ വ​ച്ചാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​ക​ളു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ, ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.