കാർ നിയന്ത്രണംവിട്ട് കലുങ്കിന്റെ കുഴിയിലേക്ക് വീണു
1541292
Thursday, April 10, 2025 12:54 AM IST
ഇരിട്ടി: തലശേരി - മൈസൂരു അന്തർ സംസ്ഥാന പാതയിൽ മാടത്തിൽ പള്ളിക്ക് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് കലുങ്കിന്റെ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വടകര സ്വദേശികൾക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം പുലർച്ചെ കർണാടകയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ റോഡിന്റെ സൈഡിലെ സുരക്ഷാ പില്ലറുകൾ ഇടിച്ച് തകർത്ത ശേഷം ഇലട്രിക് പോസ്റ്റിന് ഇടയിലൂടെ കലുങ്കിന്റെ കുഴിയിലേക്ക് വാഹനം ഇടിച്ചിറങ്ങുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ ഉണ്ടയിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.