ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ തി​ര​യി​ൽപ്പെട്ട് കാ​ണാ​താ​യി
Monday, July 15, 2024 7:07 AM IST
വി​ഴി​ഞ്ഞം: ഭാ​ര്യ​യും മ​ക്ക​ളും നോ​ക്കി​നി​ൽ​ക്കെ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ തി​ര​യി​ൽപ്പെട്ട് കാ​ണാ​താ​യി. ചൊ​വ്വ​ര എ​സ്​ബിടി ബാ​ങ്കി​നു സ​മീ​പം തേ​രി​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്ന അ​ന​ന്തു (26) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് സ​മീ​പം മു​ല്ലൂ​ർ ക​രി​ക്കാ​ത്തി ബീ​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം.


ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് തു​റ​മു​ഖ​ത്ത് ക​പ്പ​ൽ കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു അന​ന്തു. വി​ഴി​ഞ്ഞം സ​ന്ദ​ർ​ശി​ച്ചശേ​ഷം ബീ​ച്ചി​ലെ​ത്തി കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​യ യു​വാ​വി​നുവേണ്ടി തീ​ര​ദേ​ശ പോ​ലീ​സും, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.