ക​ശു​വ​ണ്ടി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
Friday, August 23, 2024 11:08 PM IST
ചെ​ങ്ങ​ന്നൂ​ര്‍: കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ട​ത് സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണമാ​യും പ​രാ​ജ​യ​പ്പെ​ട്ട​ന്ന് കൊ​ടി​ക്കു​ന്നി​ല്‍. കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. തു​ട​ര്‍ ഭ​ര​ണം കി​ട്ടി​യി​ട്ടും അ​ട​ഞ്ഞു പോ​യ ഒ​രു ഫാ​ക്ട​റി​യും തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് നാ​ളി​തു​വ​രെ​യാ​യി​ട്ടും ക​ഴി​ഞ്ഞി​ല്ല.

ആ​ദ്യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫാ​ക്ട​റി​ക​ള്‍ പോ​ലും തു​ട​ര്‍​ഭ​ര​ണ കാ​ല​ത്ത് തു​റ​ക്കാ​നാ​യി​ല്ല. പ്ര​തി​സ​ന്ധി​യി​ലാ​യ ഫാ​ക്ട​റി​ക​ള്‍​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജു​ക​ളൊ​ന്നും ഫ​ല​ത്തി​ല്‍ വ്യ​വ​സാ​യ​ത്തി​നോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ ഗു​ണം ചെ​യ്തി​ട്ടി​ല്ല.


ആ​ര്‍​ക്കാ​ണ് സാ​മ്പ​ത്തി​ക പാ​ക്കേ​ജ് ന​ല്‍​കി​യ​തെ​ന്നും അ​വ​ര്‍ വ്യ​വ​സാ​യം തു​ട​രു​ന്നു​ണ്ടോ എ​ന്ന​തി​ലും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.