സ്വ​യം​തൊ​ഴി​ല്‍ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല
Saturday, August 24, 2024 3:08 AM IST
റാ​ന്നി: ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സ്വ​യം​തൊ​ഴി​ല്‍ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് കെ. ​പ​ണി​ക്ക​ര്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍, റാ​ന്നി എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ബി. ​മി​നി, ജൂ​ണി​യ​ര്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​എ​സ്. റോ​ഷ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജി. ​രാ​ജീ​വ്, പ്ലേ​സ്മെ​ന്‍റ് വി​ഭാ​ഗം എം​പ്ലോ​യ്മെ​ന്റ് ഓ​ഫീ​സ​ര്‍ സി. ​ഖ​ദീ​ജാ ബീ​വി എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. 78 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ങ്കെ​ടു​ത്തു.