എ​ക്‌​സൈ​സ് സ്‌​പെ​ഷല്‍ ഡ്രൈ​വ് സെ​പ്റ്റം​ബ​ര്‍ 20 വ​രെ
Saturday, August 24, 2024 1:02 AM IST
പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് സ്പി​രി​റ്റ് ക​ട​ത്ത്, അ​ന​ധി​കൃ​ത മ​ദ്യം ഉ​ണ്ടാ​ക്ക​ല്‍, അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ​ന, വ്യാ​ജ​വാ​റ്റ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​ര്‍ 20 വ​രെ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തും.

ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ല്‍ അ​തി​ര്‍​ത്തി റോ​ഡു​ക​ളി​ല്‍ കെ​എം​ഇ​യു ബോ​ര്‍​ഡ​ര്‍ പ​ട്രോ​ളിം​ഗ് യൂ​ണി​റ്റ്, ദേ​ശീ​യ​പാ​ത​യി​ല്‍ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ര്‍​ക്കാ​ട് മേ​ഖ​ല​യി​ല്‍ ഒ​ന്നാം ഫോ​ഴ്‌​സും പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍, ആ​ല​ത്തൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടാം ഫോ​ഴ്‌​സും അ​ട്ട​പ്പാ​ടി​യി​ല്‍ മൂ​ന്നാം ഫോ​ഴ്‌​സും പ്ര​വ​ര്‍​ത്തി​ക്കും.

ഓ​ണം സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് തീ​രും​വ​രെ ഒ​രു എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല മി​ന്ന​ല്‍ സ്‌​ക്വാ​ഡും പ്ര​വ​ര്‍​ത്തി​ക്കും. ക​ള്ളു​ഷാ​പ്പു​ക​ള്‍ ഉ​ള്‍​പ്പെടെ ലൈ​സ​ന്‍​സ്ഡ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കും.

ഡി​സ്റ്റി​ല​റി​ക​ളി​ലും ബ്രു​വ​റി​ക​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തും. റെ​യി​ല്‍​വെ പ്രൊ​ട്ട​ക്്ഷ​ന്‍ ഫോ​ഴ്‌​സ്, പോ​ലീ​സ്, റ​വ​ന്യു, ഫോ​റ​സ്റ്റ് എ​ന്നി​വ​യു​മാ​യി​ചേ​ര്‍​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു​ക​ളി​ലും പാ​ര്‍​സ​ല്‍, കൊ​റി​യ​ര്‍ സ​ര്‍​വീ​സ്, ചെ​ക്ക് പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡ്, എ​ക്‌​സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​ഗ​ളി, ചി​റ്റൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക റെ​യ്ഡു​ക​ള്‍ ന​ട​ത്തും.


ചി​റ്റൂ​രി​ല്‍ ക​ള്ള് ചെ​ത്ത് തോ​ട്ടം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കും. ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക തോ​പ്പ് പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

അ​തി​ര്‍​ത്തി വ​ഴി​യു​ള്ള ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി അ​ന്ത​ര്‍​സം​സ്ഥാ​ന യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.

എ​ക്‌​സൈ​സ് സൈ​ബ​ര്‍​സെ​ല്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മു​ന്‍​പ്ര​തി​ക​ളെ നീ​രീ​ക്ഷി​ക്കു​മെ​ന്ന് അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എം.​സൂ​ര​ജ് അ​റി​യി​ച്ചു.

കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന​ധി​കൃ​ത ക​ട​ത്ത് സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്കാം. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം: 155358 (​ടോ​ള്‍ ഫ്രീ), 0491 2505897.