നീ​തി ആ​യോ​ഗ് ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം: സൗ​ത്ത് സോ​ണ്‍ ത​ല​ത്തി​ല്‍ പ​ര​പ്പ ബ്ലോ​ക്കി​ന് ഒ​ന്നാം​റാ​ങ്ക്
Saturday, August 24, 2024 1:43 AM IST
പ​ര​പ്പ: നീ​തി ആ​യോ​ഗ് പ്ര​ഖ്യാ​പി​ച്ച ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം ഡി​സം​ബ​ര്‍ 2023 (ക്വാ​ര്‍​ട്ട​റി​ലെ) റാ​ങ്കിം​ഗി​ല്‍ സൗ​ത്ത് സോ​ണ്‍ ത​ല​ത്തി​ല്‍ പ​ര​പ്പ ബ്ലോ​ക്കി​ന് ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ചു. ദ​ക്ഷി​ണ​മേ​ഖ​ല​യി​ലെ കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ 64 ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​ര​പ്പ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ വി​വി​ധ ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​നെ​യും അ​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച വി​വി​ധ വ​കു​പ്പു​ക​ളെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ അ​ഭി​ന​ന്ദി​ച്ചു.
ആ​രോ​ഗ്യ​വും പോ​ഷ​ക​വും, വി​ദ്യാ​ഭ്യാ​സം, കൃ​ഷി​യും അ​നു​ബ​ന്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും, അ​ടി​സ്ഥാ​ന സൗ​ക​ര്യം, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നീ അ​ഞ്ചു വി​ശാ​ല മേ​ഖ​ല​ക​ളി​ലെ 39 സൂ​ച​ക​ങ്ങ​ളി​ലെ വ​ള​ര്‍​ച്ച ആ​ണ് ഈ ​പ​രി​പാ​ടി കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.


ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പൂ​ര്‍​ണ​ത അ​ഭി​യാ​ന്‍ എ​ന്ന പ​രി​പാ​ടി​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു വ​രു​ന്ന​ത്. ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ആ​റു​ല​ക്ഷ്യ​ങ്ങ​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​കേ​ണ്ട പ​രി​പാ​ടി​യാ​ണി​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​ബ​റ്റി​സ്, ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന്‍ ജീ​വി​ത ശൈ​ലി നി​ര്‍​ണ​യ ക്യാ​മ്പു​ക​ളും, കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ​ത്തി​നു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ളും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​യം​സ​ഹാ​യ ഗ്രൂ​പ്പു​ക​ള്‍​ക്ക് റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് വി​ത​ര​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.