സെ​ന്‍റ് ജോ​ണ്‍ ബ്രി​ട്ടോ മ്യൂ​സി​ക് ക്ല​ബ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, August 24, 2024 6:03 AM IST
ശ​ക്തി​കു​ള​ങ്ങ​ര: സെ​ന്‍റ് ജോ​ണ്‍ ബ്രി​ട്ടോ മ്യൂ​സി​ക് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ് നി​ർ​വ​ഹി​ക്കും. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ്യൂ​സി​ക് ക്ല​ബി​നു രൂ​പം കൊ​ടു​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജെ​റി അ​മ​ൽ​വേ​ദി​ന്‍റെ സം​ഘ​ത്തി​ന്‍റെ ര​ണ്ട് മ​ണി​ക്കൂ​ർ നീ​ളു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജെ​റി അ​മ​ൽ​ദേ​വ് ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. ശ​ക്തി​കു​ള​ങ്ങ​ര സ​മ​രി​റ്റ​ൻ​സും യു​വ​ജ​ന ശു​ശ്രൂ​ഷാ സ​മി​തി​യും ചേ​ർ​ന്നാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് സം​ഗീ​ത ക്ല​ബ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഫാ. ​രാ​ജേ​ഷ് മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു. ക്ലാ​സ് ന​ൽ​കു​ന്ന​തി​ലൂ​ടെ യു​വാ​ക്ക​ളെ ല​ഹ​രി ഉ​പ​യോ​ഗ മു​ക്ത​രാ​ക്കു​ന്ന​തി​നോ ല​ഹ​രി​യി​ൽ നി​ന്ന് അ​ക​റ്റു​ന്ന​തി​നോ സാ​ധി​ക്കി​ല്ല. വി​നോ​ദ​ത്തി​നു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണു കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​ത്തി​ൽ ഒ​രു ത​വ​ണ വീ​തം ജെ​റി അ​മ​ൽ​ദേ​വ് സം​ഗീ​ത​ക്ലാ​സു​ക​ൾ ന​ട​ത്തും. മൂ​ന്നു ത​വ​ണ സൂം ​ക്ലാ​സും ന​ൽ​കും.