തെ​ക്ക​ൻ മ​ല​യോ​ര കാ​ർ​ഷി​ക കു​ടി​യേ​റ്റ​ം: ന​വ​തി ആ​ഘോ​ഷം നാളെ
Monday, July 15, 2024 7:07 AM IST
അ​മ്പൂ​രി: മാ​യം ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ അ​മ്പൂ​രി, ക​ള്ളി​ക്കാ​ട്, മാ​യം, പ​ന്ത, ക​രി​മം​കു​ളം, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​യേ​റ്റ​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം നാ​സ​ലി​ന് മാ​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യ്ക്ക് മാ​യം ഇ​ട​വ​ക സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്നു ന​വ​തി​യു​ടെ സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു ന​ട​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​മ്പൂ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​സോ​ണി ക​രു​വേ​ലി​ൽ, തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​മ്പി​ൽ, ഫാ. ​സോ​ജ​ൻ മ​ഠ​ത്തി​ൽ സി​എം​ഐ, ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​വും. തു​ട​ർ​ന്നു പാ​റ​ശാ​ല എം​എ​ൽ​എ സി.​കെ. ഹ​രീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​യം പ​ള്ളി വി​കാ​രി ഫാ. ​മാ​ത്തു​ക്കു​ട്ടി മൂ​ന്നാ​റ്റി​ൽ മു​ഖം സ്വാ​ഗ​തം ആ​ശം​സി​ക്കും. അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ. ഡോ. ​സി. അ​മ​ലാ ജോ​സ് എ​സ്എ​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ർ, അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ലാ രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ടി. ​പു​ത്തൂ​ർ, ബി​ജു തു​രു​ത്തേ​ൽ, അ​ഡ്വ. കെ. ​ഷെ​റീ​ഫ്, ഗം​ഗ​ൻ തേ​ക്കു​പാ​റ , ര​തീ​ഷ് ബാ​ബു, ഷാ​ഹു​ൽ ഹ​മീ​ദ്, ടി​മി ജോ​സ​ഫ്, ജോ​സ് മാ​ത്യു പോ​ള​യ്ക്ക​ൽ, പ്ര​ഫ. ഡോ. ​സാ​ബു ജോ​സ​ഫ്, തോ​മ​സ് കാ​ലാ​യി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.