അ​മി​ത​വേ​ഗ​ത്തിൽ എ​ത്തി​യ വാ​ഹ​നം ഗ്യാ​സ് സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ഇ​ടി​ച്ചു ക​യ​റി
Sunday, July 14, 2024 6:53 AM IST
നെ​ടു​മ​ങ്ങാ​ട് : അ​മി​ത​വേ​ഗ​ത്തിൽ എ​ത്തി​യ വാ​ഹ​നം ഗ്യാ​സ് സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. വ​ഴ​യി​ല ആ​റാം ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്കം ഗ്യാ​സ് സ്റ്റൗ ​സ​ർ​വീ​സ് സെ​ന്‍റ​റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​മി​ത​വേ​ഗ​ത്തിൽ എ​ത്തി​യ കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്യാ​സ് സ്റ്റൗ ​ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

ഏ​ക​ദേ​ശം 70,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യും ഇ​ടി​ച്ചു​ക​യ​റി​യ വാ​ഹ​നം ക​ണ്ടു​പി​ടി​ച്ച് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ട​യു​ട​മ ടി .​എ​സ്.​അ​ജ​യ​കു​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.


ഉ​ട​ൻ ത​ന്നെ ഉ​ട​മ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സു​കാ​ർ ആ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ന്നും ഉ​ട​മ പ​റ​യു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.