ഓ​ർ​മക​ൾ​ക്കെ​ന്തു മ​ധു​രം
Sunday, July 14, 2024 6:53 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ക​ട​ന്നു​പോ​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​ൾ​ക്കു മു​ന്നി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 1973 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ ഓ​ർ​മ്മ​ക​ൾ​ക്കെ​ന്തു മ​ധു​രം. കാമ്പസ് ജീ​വി​ത​ത്തി​ൽ നി​ന്നും പ​ടി​യി​റ​ങ്ങു​ന്പോ​ൾ യു​വാ​ക്ക​ളും യു​വ​തി​ക​ളു​മാ​യി​രു​ന്ന​വ​ർ​ക്ക് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നു​ണ്ടാ​യി​രു​ന്നു.

അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 1973 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​ക്കാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞു​പോ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടു​കെ​ട്ടി​ന്‍റെ​യും സ്മ​ര​ണ​ക​ൾ വീ​ണ്ടും തി​ര​ത്ത​ല്ലി​യ​പ്പോ​ൾ അ​വ​ർ പ​ഴ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി മാ​റി.


ഒ​രു കാ​ല​ത്തേ​ക്കാ​യി ഓ​ർ​മയി​ൽ സൂ​ക്ഷി​ക്കാ​ൻ പ​ഴ​യ​തും പു​തി​യ​തു​മാ​യ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് അ​വ​ർ പി​രി​ഞ്ഞ​ത്. ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞു​പോ​യ സു​ഹൃ​ത്തു​ക്ക​ളെ അ​വ​ർ അ​നു​സ്മ​രി​ച്ചു. മാ​സ്കോ​ട്ട് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ. ​എ.​എം. ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​വി. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 21 അ​ധ്യാ​പ​ക​രേ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡോ. ​എ​സ്. ദേ​വ​നേ​ശ​ൻ, അ​ധ്യാ​പ​ക​രാ​യി​രു​ന്ന ഡോ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡോ. ​എ​ൻ. മോ​ഹ​ന​കു​മാ​ർ, ഡോ. ​എ​സ്. ഭ​വാ​നി​ദേ​വി, ഡോ. ​പി. സ​ര​സ്വ​തി, ഡോ. ​എ​സ്.​ടി. മേ​ഴ്സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.