ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, July 14, 2024 6:53 AM IST
പാ​റ​ശാ​ല: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​റു​വാ​ര​ക്കോ​ണം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ വ​ഴി​യാ​ണ് ചെ​റു​വാ​ര​ക്കോ​ണം മേ​ലെ ഐ​ത്തി​ക്കു​ഴി വീ​ട്ടി​ല്‍ എ​സ്.​ബി​ബി​ന്(33) മ​ര്‍​ദ​ന​മേ​റ്റ​ത്.
ബാ​ങ്കി​ലെ കോ​ണ്‍​ഗ്ര​സ് പാ​ന​ലി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ണ് എ​സ്.​ബി​ബിൻ.

ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ശേ​ഷം രാ​ത്രി പ​തി​നൊ​ന്നി​ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ബി​ബി​ന്‍ മു​ണ്ട​പ്ലാ​വി​ള ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് മ​ര്‍​ദി​ച്ച​തെ​ന്ന് ബി​ബി​ന്‍ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്.

കി​ണ​ര്‍ പ​ണി​ക്കി​ട​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ ബി​ബി​ന്‍ ഇ​ല​ക്ട്രി​ക് മു​ച്ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ബി​ബി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി മു​ഖ​ത്തും നെ​ഞ്ച​ത്തും ഇ​ടി​ക്കു​ക​യും ശ​രീ​ര​ത്തോ​ട് ഘ​ടി​പ്പി​ച്ചി​രു​ന്ന യൂ​റി​ന്‍​ബാ​ഗ് വ​ലി​ച്ച് എ​റി​യു​ക​യു​മാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ചു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ബി​ബി​ന്‍ ആ​രോ​പി​ക്കു​ന്നു.​പ​രി​ക്കേ​റ്റ ബി​ബി​ന്‍ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.