ബി​ജെ​പി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, July 14, 2024 6:53 AM IST
പേ​രൂ​ര്‍​ക്ക​ട: ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ശോ​ച‍്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് ബി​ജെ​പി പ​ട്ടം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ബി​ജെ​പി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ന്‍ തി​രു​മ​ല അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ന്‍ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍​എ​യ്ക്ക് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും എം​എ​ല്‍​എ റോ​ഡി​ന് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് പ​ട​വ​ല​കൃ​ഷി ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി.


ആ​ശു​പ​ത്രി​യി​ലെ തെ​രു​വ് നാ​യ​ശ​ല‍്യ​വും , മ​തി​യാ​യ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തും ബി​ജെ​പി നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി. പ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഐ​ടി സെ​ല്‍ ക​ണ്‍​വീ​ന​ര്‍ പാ​പ്പ​നം​കോ​ട് ന​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പേ​രൂ​ര്‍​ക്ക​ട ര​വി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മീ​ന ദി​നേ​ശ്, രാ​ജ​ല​ക്ഷ്മി, ന​ന്ദ ഭാ​ര്‍​ഗ​വ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​റ​വ​ന്‍​കോ​ണം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ത്തു.