കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, July 14, 2024 6:53 AM IST
വി​തു​ര : കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​താ​യി ക​ല്ലാ​ർ സ്വ​ദേ​ശി​ക​ൾ. ക​ല്ലാ​ർ പൊ​ൻ​മു​ടി ഇ​ക്കോ ടൂ​റി​സ​ത്തി​ന് സ​മീ​പം കു​മാ​രി മ​ന്ദി​ര​ത്തി​ൽ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പു​ര​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​താ​യി പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ടി​നാ​ണ് ര​ണ്ട് കാ​ട്ടാ​ന​ക​ൾ പ​റ​മ്പി​ലെ​ത്തി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ഴ​യും ക​വു​ങ്ങു​മാ​ണ് ന​ശി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലെ വേ​ലി ത​ക​ർ​ത്താ​ണ് ച​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തി കൃ​ഷി ന​ശി​പ്പി​ച്ച​ത്.