ശ്ര​ദ്ധേ​യ​മാ​യി സ്വ​ദേ​ശി ഫെ​സ്റ്റി​വ​ല്‍
Saturday, July 13, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ളി​ല്‍ നി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ആ​യി ശ്ര​ദ്ധ നേ​ടി സ്വ​ദേ​ശി ഫെ​സ്റ്റി​വ​ല്‍. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ നാ​ട​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ തി​ര​ക്കേ​റു​ക​യാ​ണ്.

പു​ളി​ഞ്ചി​ക്ക കൊ​ള​സ്‌​ട്രോ​ള്‍ നി​വാ​ര​ണി, നെ​ല്ലി​ക്കാ ജീ​ര​ക കാ​ന്താ​രി പാ​നീ​യം, പ​ച്ച​മാ​ങ്ങ കാ​ന്താ​രി പാ​നീ​യം, ച​ക്ക​വ​ര​ട്ടി, ച​ക്ക കേ​ക്ക് തു​ട​ങ്ങി 300 ല്‍ ​പ​രം നാ​ട​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് പു​റ​മേ പ്ര​കൃ​തി​ദ​ത്ത​മാ​യി നി​ര്‍​മി​ച്ച സോ​പ്പു​ക​ളും പു​ല്‍​ത്തൈ​ലം ക്ലീ​നിം​ഗ് ലോ​ഷ​ന്‍, വാ​ഷിം​ഗ് സോ​പ്പ്, ഹാ​ന്‍​ഡ് വാ​ഷ് തു​ട​ങ്ങി​യ​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ണ്ട്.


ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ റൂ​റ​ല്‍ ഡവ​ല​പ്‌​മെ​ന്‍റും കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി​യും തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യും സം​യു​ക്ത​മാ​യാ​ണ് സ്വ​ദേ​ശി ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​സ്റ്റി​വ​ല്‍ അ​ടു​ത്ത​മാ​സം നാ​ലി​ന് അ​വ​സാ​നി​ക്കും. ഫോ​ണ്‍ : 94471 54338, 94959 54338.