കോ​ള​ജ് മാ​നേ​ജ​രെ ഒ​രു​വി​ഭാ​ഗം മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, July 13, 2024 6:42 AM IST
പാ​റ​ശാ​ല: ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ ലോ ​കോ​ള​ജി​ല്‍ പു​തു​താ​യി ചാ​ര്‍​ജെ​ടു​ത്ത മാ​നേ​ജ​രെ ഒ​രു​വി​ഭാ​ഗം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മ​ര്‍​ദിച്ച ശേ​ഷം വ​ലി​ച്ചി​ഴ​ച്ച് ഓ​ഫീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യും പ​റ​യു​ന്നു.

ബൈ​ക്കു​ക​ളി​ലും കാ​റി​ലു​മാ​യി എ​ത്തി​യ 12 പേ​ര്‍ ചേ​ര്‍​ന്നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സു​നി​ല്‍​രാ​ജ് പ​റ​ഞ്ഞു. ജൂ​ണ്‍ 15നാ​ണ് സു​നി​ല്‍​രാ​ജ് ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കോ​ള​ജി​ല്‍ യോ​ഗം ന​ട​ന്നി​രു​ന്നു.


പി​ന്നാ​ലെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജി​ലെ സി​സി​ടി​വി​യു​ടെ മെ​മ്മ​റി കാ​ര്‍​ഡ് ആ​ക്ര​മി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. പ​രാ​ക്കേ​റ്റ സു​നി​ൽ​രാ​ജി​നെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.