ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​തമെന്ന് ആ​രോ​പ​ണം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി
Saturday, July 13, 2024 6:42 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ആ​നാ​ട്-​മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

ഇ​ട​തു​പ​ക്ഷ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റേ​യും ഭാ​ര്യ, മ​ക​ൾ, സ​ഹോ​ദ​രന്‍റെ ഭാ​ര്യ തു​ട​ങ്ങി ബ​ന്ധു​ക്ക​ളേ​യും പാ​ർ​ട്ടി​ക്കാ​രെ​യും തി​രു​കി ക​യ​റ്റി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ധ​ർ​ണ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ഹു​ൽ , മെ​മ്പ​ർ​മാ​രാ​യ ആ​ർ.​അ​ജ​യ​കു​മാ​ർ, നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ , കെ .​ശേ​ഖ​ര​ൻ, ഷൈ​ല, പി.​എ​ൻ.​ഷീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.