ജ​ന​കീ​യ ജ​ലോ​ത്സ​വം: ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, July 7, 2024 4:22 AM IST
എടത്വ: ​ പ​മ്പാ ബോ​ട്ട് റേ​യ്‌​സ് ക്ല​ബ് ജ​ന​കീ​യ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ 15ന് ​രണ്ടിന് ​നീ​രേ​റ്റു​പു​റം പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കി​ട്ട് 5ന് ​എ​ട​ത്വ എ​ട​ത്തി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് നി​ര്‍​വ​ഹി​ക്കും. സ​മി​തി ചെ​യ​ര്‍​മാ​ന്‍ റെ​ജി തൈ​ക്ക​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ രൂ​പ​രേ​ഖ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാര്‍ സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ തുടങ്ങിയവർ പ​ങ്കെ​ടു​ക്കും. അ​തപ്പൂ​വി​ടല്‍ മ​ല്‍​സ​രം, ക​വി അ​ര​ങ്ങ്, സം​വാ​ദം, മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക​ലാ-​കാ​യി​ക മ​ല്‍​സ​രം, ചി​ത്ര​ര​ച​നാ മ​ല്‍​സ​രം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​യ​ല്‍​ക്കൂട്ട​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക​ലാ-​കാ​യി​ക മ​ല്‍​സ​രം, സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, സ​മ്മേ​ള​നം, നീ​ന്ത​ല്‍ പ​രി​ശീ​ല​നം, മ​ല്‍​സ​രം, ക​യാ​ക്കി​ങ്-​ക​നോ​യിംഗ് പ​രി​ശീ​ല​നം. കു​ട്ട​നാ​ട്-​ആ​റ​ന്മു​ള വ​ഞ്ചി​പ്പാ​ട്ടു മ​ല്‍​സ​രം, എ​സ്എ​സ്എ​ല്‍​സി, +2 ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ല്‍, വ​ള്ളം ഉ​ട​മ​ക​ള്‍, തു​ഴ​ച്ചി​ല്‍​ക്കാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ല്‍ തുടങ്ങിയ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌.