പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ നാ​ലു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍
Sunday, July 14, 2024 11:14 PM IST
ആ​ല​പ്പു​ഴ: പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ നാ​ലു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​വ​ര്‍​ഹൗ​സ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഹെ​ല​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, കൊ​മ്മാ​ടി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മോ​നി​ഷ, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സി​മി ഷാ​ഫി ഖാ​ന്‍, വാ​ട​ക്ക​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മേ​രി ലീ​ന എ​ന്നി​വ​രാ​ണ് പ്ല​സ് ടു ​തു​ല്യ​ത പ​രീ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​ട​യി​ലും, വാ​ര്‍​ഡി​ലെ നി​ര​വ​ധി​യാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ന​ടു​വി​ലും ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ എ​ല്ലാം ഓ​ടി​യെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​ലും മ​റ്റു വി​ഷ​യ​ങ്ങ​ളെ​ല്ലാം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​വ​ര്‍​ഗ​ത്തി​ന്‍റെ​യ​ടു​ത്ത് എ​ത്തി​ക്കു​ന്ന തി​ര​ക്കി​നി​ട​യി​ലും പാ​തി​വ​ച്ചു ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു പോ​യ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടു​കൂ​ടി മു​ന്നോ​ട്ടു​പോ​യ കൗ​ണ്‍​സി​ല​റ​ന്മാ​രെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി. ​ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ആ​ര്‍. വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗോ​പി​ക വി​ജ​യ​പ്ര​സാ​ദ്, ജ്യോ​തി പ്ര​കാ​ശ്, ആ​ല​പ്പു​ഴ സാ​ക്ഷ​ര​താ പ്രേ​ര​ക് ഉ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.