അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​ഭാ​സം​ഗ​മം
Sunday, July 14, 2024 2:49 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഭാ സം​ഗ​മം എ​സ്ബി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍, ഡോ. ​ആ​ന്‍റ​ണി മാ​ത്യു, ഷൈ​നി കു​ര്യാ​ക്കോ​സ്, അ​ക്ക​ഡേ​മി​ക് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു​മോ​ന്‍ കെ.​ഒ., ഫി​ലി​പ്‌​സ​ണ്‍ ജെ. ​മേ​ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശ​യി​ലൂ​ടെ ന​ട​ത്തി​യ ജൂ​ണി​യ​ര്‍ ഐ​എ​എ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ​ന്മാ​ര്‍ഗ​പ​ഠ​ന​ത്തി​ലും വേ​ദ​പാ​ഠ​പ​ഠ​ന​ത്തി​ലും എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കും കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ലെ അ​ധ്യാ​പ​ക​രു​ടെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മ​ക്ക​ള്‍ക്കും മി​ക​ച്ച​വി​ജ​യം നേ​ടി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കി ആ​ദ​രി​ച്ചു.