യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Sunday, July 14, 2024 11:14 PM IST
തു​റ​വൂ​ര്‍: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ട്ട​യം മൂ​ല​വ​ട്ടം കൊ​ല്ലാ​ട് നാ​ൽക്ക​വ​ല സ്വ​ദേ​ശി ഹി​രാ​ലാ​ലി​നെ(39)​യാ​ണ് കാ​പ്പാ കേ​സ് പ്ര​തി​യു​ടെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു. വ​യ​ലാ​ര്‍ തെ​ക്ക് പു​തി​യ​കാ​വി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ജ​യ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​ണ് ഹീ​രാ​ലാ​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജ​യ​കൃ​ഷ്ണ​ന്‍റെ സു​ഹൃ​ത്താ​യ ഹി​രാ​ലാ​ല്‍ വെ​ള്ളി​യാ​ഴ്ച ഇ​വി​ടെ വ​രി​ക​യും ഇ​വ​ര്‍ ര​ണ്ടു​പേ​രും മ​ദ്യ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഹീ​രാ​ലാ​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മി​ത മ​ദ്യ​പാ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ്കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ല​വ​ട്ടം ത​ട​ത്തി​പ്പ​റ​മ്പി​ല്‍ ലാ​ല്‍​ജി​യാ​ണ് അ​ച്ഛ​ന്‍. അ​മ്മ ആ​ശാ​രി​പ്പ​റ​മ്പി​ല്‍ ഓ​മ​ന. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്‌​കാ​രം ഇ​ന്നു 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.