കു​ഞ്ഞു​ഗോ​പീ​കൃ​ഷ്ണ​ന്‍ കാ​ത്തി​രി​ക്കു​ന്നു; സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന അ​ച്ഛ​നെ...
Sunday, July 14, 2024 11:14 PM IST
അ​മ്പ​ല​പ്പു​ഴ: കു​ഞ്ഞു​ഗോ​പീ​കൃ​ഷ്ണ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ച്ഛ​ന്‍ ത​നി​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, അ​ച്ഛ​ന്‍ കാ​ത​ങ്ങ​ള്‍​ക്ക​പ്പു​റം മ​ര​ണ​ത്തോ​ടു മ​ല്ലി​ടു​ന്ന​ത് കു​ഞ്ഞ് അ​റി​ഞ്ഞി​ട്ടി​ല്ല. വാ​യി​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് ക​രൂ​ര്‍ കു​ട്ട​ന്‍​ത​റ വീ​ട്ടി​ല്‍ ശോ​ഭ​യു​ടെ മ​ക​ന്‍ 39 വ​യ​സു​കാ​ര​ന്‍ ര​ഞ്ജു​മോ​ന്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സൗ​ദി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ 18 ല​ക്ഷം രൂ​പ ക​ണ്ടെ​ത്ത​ണം. ഈ ​തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​വും നാ​ടും.

നാ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന ര​ഞ്ജു​മോ​ന് വാ​യി​ല്‍ കാ​ന്‍​സ​റാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ള്‍ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യ​തോ​ടെ ക​ടം വീ​ട്ടാ​നാ​യി ഏ​ഴു മാ​സം മു​ന്‍​പ് ര​ഞ്ജു​മോ​ന്‍ സൗ​ദി​യി​ലേ​ക്കു പോ​യി. ഇ​വി​ടെ​യും ഡ്രൈ​വ​റാ​യാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. ഒ​രു മാ​സം മു​ന്‍​പ് രോ​ഗം കൂ​ടി​യ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി. വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി ജ​ന്‍​മ​നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ 18 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്.

ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ ആ​യി​രം കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്ക​ണം. എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ഡോ​ക്ട​ര്‍, ന​ഴ്‌​സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​ന​മു​ണ്ടെ​ങ്കി​ലേ ര​ഞ്ജു​മോ​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യൂ.

മാ​താ​വ് ശോ​ഭയും ഭാ​ര്യ ലി​ന്‍റാ തോ​മ​സും സ​ഹോ​ദ​ര​നു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. യു​വാ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ര​ഞ്ജു​മോ​നെ സ​ഹാ​യി​ക്കാ​ന്‍ സ​ന്മ​ന​സു​ള്ള​വ​ര്‍ ലി​ന്‍റാ തോ​മ​സി​ന്‍റെ പേ​രി​ല്‍ കാ​ന​റാ ബാ​ങ്ക് അ​മ്പ​ല​പ്പു​ഴ ശാ​ഖ​യി​ലു​ള്ള 110187774300 എ​ന്ന അ​ക്കൗ​ണ്ടി​ല്‍ സ​ഹാ​യം ന​ല്‍​കു​ക. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: സി​എ​ന്‍​ആ​ര്‍​ബി 0003266. ഫോ​ണ്‍ 99471 57236.