ദ​ളി​ത് യു​വ​തി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ നീ​തി ന​ട​പ്പാ​ക​ണ​ം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, July 15, 2024 11:30 PM IST
അ​മ്പ​ല​പ്പു​ഴ: ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ ദ​ളി​ത് യു​വ​തി നി​ലാ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ നീ​തിപൂ​ർ​വ​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ലാ​വി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. നി​ലാ​വി​നും സ​ഹോ​ദ​ര​നും ക്രൂ​ര മ​ർ​ദ​ന​മാ​ണ് ഏ​റ്റ​ത്. എ​ന്നി​ട്ടും ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് നീ​തി​യും ന്യാ​യ​വും ന​ട​പ്പാ​ക്ക​ണം. എ​സ്പി​യു​മാ​യി താ​ൻ ഈ ​വി​ഷ​യം സം​സാ​രി​ച്ചു. ഇ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​സ്പി പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്ക​ണം. ഈ ​സം​ഭ​വം ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.