ലെ​വ​ല്‍ ക്രോ​സ് അ​റ്റ​കു​റ്റ​പ്പ​ണി: സ​മാ​ന്ത​ര ഗ​താ​ഗ​ത സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി
Monday, July 15, 2024 11:30 PM IST
ആല​പ്പു​ഴ: കാ​യം​കു​ളം-​ചെ​ട്ടി​കു​ള​ങ്ങ​ര റോ​ഡി​ലെ കാ​ക്ക​നാ​ട് റെ​യി​ല്‍​വേ ലെ​വ​ല്‍ ക്രോ​സ് (എ​ല്‍​സി​ന​മ്പ​ര്‍ 149) അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നാളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 21 വ​രെ അ​ട​ച്ചി​ടു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ന്ത​ര ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ ജി.​ നി​ര്‍​മ​ല്‍ കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

മാ​വേ​ലി​ക്ക​ര-​ചെ​ട്ടി​കു​ള​ങ്ങ​ര വ​ഴി കാ​യം​കു​ള​ത്തി​നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഭ​ഗ​വ​തി​പ്പ​ടി ജം​ഗ്ഷ​നി​ല്‍നി​ന്നും വ​ല​ത് തി​രി​ഞ്ഞ് പ​ത്തി​യൂ​ര്‍ ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ഇ​ട​ത് തി​രി​ഞ്ഞ് കു​റ്റി​കു​ള​ങ്ങ​ര വ​ഴി കാ​ക്ക​നാ​ട് ച​ന്ത ജം​ഗ്ഷ​നി​ല്‍ നി​ന്നും വ​ല​ത് തി​രി​ഞ്ഞ് കാ​യം​കു​ള​ത്തി​നു പോ​കേ​ണ്ട​താ​ണ്.

കാ​യം​കു​ള​ത്തുനി​ന്നും ചെ​ട്ടി​കു​ള​ങ്ങ​ര വ​ഴി മാ​വേ​ലി​ക്ക​ര​യ്ക്കു പോ​കേ​ണ്ട ബ​സും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കാ​ക്ക​നാ​ട് ച​ന്ത ജം​ഗ്ഷ​നി​ല്‍നി​ന്നും ഇ​ട​ത് തി​രി​ഞ്ഞ് എ​രു​വ അ​മ്പ​ല​ത്തി​ന്‍റെ മു​ന്‍വ​ശ​ത്തൂ​ടെ ചെ​റി​യ പ​ത്തി​യൂ​ര്‍ അ​മ്പ​ല​ത്തി​ന്‍റെ തെ​ക്ക് വ​ശ​ത്തുകൂ​ടി ഭ​ഗ​വ​തി​പ്പ​ടി ജം​ഗ്ഷ​നി​ല്‍​നി​ന്നു ഇ​ട​ത് തി​രി​ഞ്ഞ് പോ​കു​ക. മാ​വേ​ലി​ക്ക​ര​യി​ല്‍​നി​ന്നു കാ​യം​കു​ള​ത്തി​ന് പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ മാ​വേ​ലി​ക്ക​ര മി​ച്ച​ല്‍ ജം​ഗ്ഷ​നി​ല്‍​നി​ന്നു തെ​ക്കോ​ട്ട് തി​രി​ഞ്ഞ് കോ​ട​തി ജം​ഗ്ഷ​ന്‍- ഓ​ല​കെ​ട്ടി വ​ഴി ര​ണ്ടാം​കു​റ്റി​യി​ലെ​ത്തി കാ​യം​കു​ള​ത്തി​നു പോ​കേ​ണ്ട​താ​ണ്.

കാ​യം​കു​ള​ത്ത്‌​നി​ന്നു മാ​വേ​ലി​ക്ക​ര വ​ഴി പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ര​ണ്ടാം​കു​റ്റി​യി​ല്‍ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഓ​ല​കെ​ട്ടി- കോ​ട​തി ജം​ഗ്ഷ​നി​ല്‍​നി​ന്നു മി​ച്ച​ല്‍ ജം​ഗ്ഷ​ന്‍ വ​ഴി പോ​കേ​ണ്ട​താ​ണ്. മേ​ല്‍ സൂ​ചി​പ്പി​ച്ച വ​ഴി കൂ​ടാ​തെ, മാ​വേ​ലി​ക്ക​ര​യി​ല്‍​നി​ന്നു കാ​യം​കു​ള​ത്തി​നു പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്രാ വാ​ഹ​ന​ങ്ങ​ള്‍​ക്കും മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ര്‍ ക്ഷേ​ത്ര ക​വാ​ട​ത്തി​ന്‍റെ എ​തി​ര്‍​വ​ശ​ത്തു​ള്ള റോ​ഡി​ല്‍​നി​ന്നു തെ​ക്കോ​ട്ട് തി​രി​ഞ്ഞ് കൊ​യ്പ്പ​ള്ളി​ കാ​രാ​ഴ്മ വ​ഴി ഒ​ന്നാം​കു​റ്റി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് കാ​യം​കു​ള​ത്തി​നു പോ​കേ​ണ്ട​താ​ണ്.

ഭാ​ഗ​വ​തി​പ്പ​ടി ജം​ഗ്ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ള്‍ സ്ഥ​ല​ത്ത് നി​ന്നു താ​ത്കാലി​ക​മാ​യി മാ​റ്റു​ന്ന​തി​ന് പ​ത്തി​യൂ​ര്‍ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കാ​ക്ക​നാ​ട് ജം​ഗ്ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ള്‍ സ്ഥ​ല​ത്തുനി​ന്നു താ​ത്കാലി​ക​മാ​യി മാ​റ്റു​ന്ന​തി​നു പ​ത്തി​യൂ​ര്‍, കാ​യം​കു​ളം ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.