മാ​ര്‍ സ്ലീ​വാ ഫൊ​റോ​നാ പള്ളിയിൽ തി​രു​നാ​ള്‍
Monday, July 15, 2024 11:30 PM IST
ആല​പ്പു​ഴ: മാ​ര്‍ സ്ലീ​വാ ഫൊ​റോ​നാ പള്ളിയിൽ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാളെ മു​ത​ല്‍ 22 വ​രെ ആ​ച​രി​ക്കും. തീ​ര്‍​ഥാ​ട​ന പ​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നുശേ​ഷം ആ​ദ്യം ന​ട​ക്കു​ന്ന തി​രു​നാ​ളാണ് ഈ ​വ​ര്‍​ഷ​ത്തേ​ത്. നാളെ രാ​വി​ലെ 6.30ന് ​പു​തു​താ​യി നി​ര്‍​മിച്ച കൊ​ടി​മ​ര​ത്തി​ന്‍റെ ആ​ശീര്‍​വാ​ദക​ര്‍​മ​വും കൊ​ടി​യേ​റ്റും വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ല്‍ നിർവ​ഹി​ക്കും. അ​സി​. വി​കാ​രി​മാ​രാ​യ ഫാ. ​ജൂ​ലി​യ​സ് തി​മ്പ​ല​ങ്ങാ​ട്ട്, ഫാ. ​മ​ണി​ലാ​ല്‍ ക്രി​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

വൈ​കു​ന്നേ​ര​മു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്കും നൊ​വേ​ന​യ്ക്കും ഫാ​. ഫി​ലി​പ്പ് വൈക്ക​ത്തു​കാ​ര​ന്‍വീ​ട്ടി​ല്‍ കാ​ര്‍​മി​ക​നാ​കും. വ്യാ​ഴാ​ഴ്ച മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടത്തിന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വിശുദ്ധ കു​ര്‍​ബാ​ന ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പു​ര​യ്ക്ക​ല്‍ കാ​ര്‍​മി​ക​നാ​കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 21ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ക​ര്‍​ദി​നാ​ര്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കാർമികത്വം വഹിക്കും. പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​ല​പ്പു​ഴ ബിഷപ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. വി​വി​ധ ദി​ന​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ല്‍, ഫാ. ​തോ​മ​സ് പൊ​ക്കാ​വ​ര​യ​ത്ത്, ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി മ​രി​യ​ന്‍ ജ്യോ​തി പ്ര​യാ​ണം വി​വി​ധ കൂ​ട്ടാ​യ്മക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ ആ​രം​ഭി​ച്ച മ​രി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാളെ സ​മാ​പി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത് ഫാ. ​പോ​ള്‍ വ​ട​ക്കും​മു​റി സിഎംഐ ആ​ണ്. 22ന് മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നാ​ച​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് തി​രു​നാ​ള്‍ സ​മാ​പി​ക്കു​ന്ന​ത്. ഇ​ട​വ​ക​യി​ലെ ദ​ര്‍​ശ​ന സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ആ​ച​ര​ണ​ത്തി​ന്‍റെ പ്ര​സു​ദേ​ന്തി ക​ള​ത്തി​ല്‍ പ്ര​ക്കാ​ട​ന്‍ അ​ജു ജേ​ക്ക​ബ് മാ​ത്യു​വാ​ണ്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ സി​റി​യ​ക് കോ​ട്ട​യി​ല്‍, ഫാ. ​മ​ണി​ലാ​ല്‍ ക്രി​സ്, ഫാ. ​ജൂ​ലി​യ​സ് തി​മ്പ​ല​ങ്ങാ​ട്ട്, കൈ​കാ​ര​ന്മാ​രാ​യ ലൂ​യി​സ് കാ​ട്ടാ​ശേ​രി, എ.​ജെ. തോ​മ​സ് ആ​ല​പ്പാ​ട്ട്, സി​റി​യ​ക് കൂ​ര്യ​ന്‍ വ​ള്ള​വ​ന്ത​റ, ഷാ​ജി ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ല്‍ ഇ​ട​മ​ന​ത്ത​റ, റോ​യി കൊ​ട്ടാ​ര​ച്ചി​റ, ഷാ​ജി ഉ​പ്പൂ​ട്ടി​ല്‍, ടോ​മി​ച്ച​ന്‍ മേ​ത്ത​ശേ​രി, അ​ജു ക​ള​ത്തി​ല്‍ പ്ര​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍​ പ​ങ്കെ​ടു​ത്തു.