നെ​ഹ്റു​ട്രോ​ഫി: ക്യാ​പ്റ്റ​ന്‍​സ് മീ​റ്റ്
Monday, July 15, 2024 11:30 PM IST
ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ക്യാ​പ്റ്റ​ന്‍​സ് മീ​റ്റിം​ഗ്' 29ന് ​വൈ​എം​സി​എ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഹാ​ളി​ല്‍ രാ​വി​ലെ പത്തിന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഈ ​വ​ര്‍​ഷ​ത്തെ ജ​ലോ​ല്‍​സ​വ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​റി​യി​ക്കും.

എ​ല്ലാ ടീ​മു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ല്‍ ഈ ​വ​ര്‍​ഷം നെ​ഹ്രു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് ആ​ല​പ്പു​ഴ റ​വ​ന്യു ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍നി​ന്നും ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന എ​ല്ലാ ചൂ​ണ്ട​ന്‍ വ​ള്ളങ്ങ​ളു​ടെ​യും മ​റ്റ് ക​ളി വ​ള്ളങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​ന്‍​മാ​രും ലീ​ഡിം​ഗ് ക്യാ​പ്റ്റ​ന്‍​മാ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.

നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഉ​റ​പ്പി​ക്കു​ന്ന​ത് ക്യാ​പ്റ്റ​ന്‍​സ് മീ​റ്റിം​ഗി​ല്‍ ക്യാ​പ്റ്റ​നും ലീ​ഡിം​ഗ് ക്യാ​പ്റ്റ​നും ഹാ​ജ​രാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സൂ​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം മാ​ത്ര​മാ​യി​രി​ക്കും. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത വ​ള്ള​ങ്ങ​ളു​ടെ ക്യാ​പ്റ്റ​നും ലീ​ഡിം​ഗ് ക്യാ​പ്റ്റ​നും ഉ​ണ്ടെ​ങ്കി​ല്‍ ആ ​ക്ല​ബു​ക​ളു​ടെ ബോ​ണ​സി​ല്‍ 50 ശ​ത​മാ​നം കു​റ​വു വ​രു​ത്തു​ന്ന​താ​ണ്.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളി​ലെ തു​ഴ​ച്ചി​ല്‍​കാ​ര്‍​ക്കു​ള്ള ഫോം ​ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യും. ഈ ​ഫോം പൂ​രി​പ്പി​ച്ച് 29ന് ആ​ല​പ്പു​ഴ, ബോ​ട്ട് ജെ​ട്ടി​ക്ക് എ​തി​ര്‍​വ​ശ​ത്തു​ള്ള മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ അ​ന​ക്‌​സി​ന്‍റെ ര​ണ്ടാം നി​ല​യി​ലു​ള്ള ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.