പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം സ​ര്‍​ക്കാ​ര്‍ നേ​ട്ട​ത്തി​ന്‍റെ പൊ​ന്‍​തൂ​വ​ല്‍: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി
Monday, July 15, 2024 11:30 PM IST
ആല​പ്പു​ഴ: പ​ത്തുവ​ര്‍​ഷ​ത്തി​നുശേ​ഷം സം​സ്ഥാ​ന​ത്ത് പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ത്തി​ന്‍റെ പൊ​ന്‍​തൂ​വ​ലാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. പ്രീ ​പ്രൈ​മ​റി ത​ലം മു​ത​ല്‍ ഹ​യ​ര്‍​ സ​ക്ക​ന്‍​ഡ​റി ത​ലം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കാ​യം​കു​ളം പെ​രി​ങ്ങാ​ല ഗ​വ​. എ​ല്‍​പി സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച മാ​തൃ​ക പ്രീ ​പ്രൈ​മ​റി (വ​ര്‍​ണ​കൂ​ടാ​രം) ഉ​ദ്ഘാ​ട​നം ചെ​യ്തു​മ​ന്ത്രി പ​റ​ഞ്ഞു.

പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​വും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​പ്ര​തി​ഭ എം​എ​ല്‍​എ അ​ധ്യ​ക്ഷ​യാ​യി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രേ​ഖാ മു​ര​ളീ​ധ​ര​ന്‍, എ. ​സി​ന്ധു, ഹെ​ഡ്മി​സ്ട്ര​സ് എ​സ്.ആ​ര്‍. ജ​യ​ന്തി, ദീ​പ, പൂ​ജ വേ​ണു​ഗോ​പാ​ല്‍, ശൈ​ലേ​ഷ് തു​ട​ങ്ങി​യ​വ​ര്‍​ പ്രസംഗിച്ചു.