യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ്: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, July 14, 2024 11:14 PM IST
ഹ​രി​പ്പാ​ട്: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ താ​റാ​വ് ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും താ​റാ​വുകൃ​ഷി​യെ സം​ര​ക്ഷി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. ഐ​ക്യ താ​റാ​വ് ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2025 മാ​ര്‍​ച്ച് വ​രെ താ​റാ​വുകൃ​ഷി​യും ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന വി​ദ​ഗ്ദ്ധസ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കാന്‍ ക​ഴി​യി​ല്ല.

ശിപാ​ര്‍​ശ​യ്ക്ക് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്നും ഊ​ഹാ​പോ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും ത​ല​വേ​ദ​നവ​ന്നാ​ല്‍ ചി​കി​ത്സി​ക്കു​ക​യാ​ണ് വേ​ണ്ട​ത് അ​ല്ലാ​തെ ത​ലവെ​ട്ടി​ക്ക​ള​യു​ക​യ​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ ക​ര്‍​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ്, കെ.​സാ​മു​വ​ല്‍, മ​നോ​ജ് അ​മ്പ​ല​പ്പു​ഴ, കെ.​ജെ. കു​ട്ട​പ്പ​ന്‍, ബി​ജു വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.