കാ​യം​കു​ള​ത്ത് എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക്കാ​യി പ്ര​ക്ഷോ​ഭം; ജ​ന​കീ​യ മാ​ർ​ച്ച് നാളെ
Sunday, July 14, 2024 2:48 AM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ കാ​യം​കു​ള​ത്ത് തൂ​ണി​ൽ തീ​ർ​ത്ത ഉ​യ​ര​പ്പാ​ത വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

കെ.സി. വേ​ണു​ഗോ​പാ​ൽ എം​പിയു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യം പ​ഠി​ക്കു​ന്ന​തി​ന് ഉ​ന്ന​ത​തലസ​മി​തി​യെ നി​യോ​ഗി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ന്ന​യി​ക്കു​ന്ന സ​മ​യ പ​രി​മി​തി എ​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ അം​ഗി​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാളെ രാ​വി​ലെ 10ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കാ​യം​കു​ളം എ​ൽ​ഐ​സിക്ക് ​മു​മ്പി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കാ​യം​ക​ള​ത്ത് മ​നു​ഷ്യ മ​തി​ൽ സൃ​ഷ്ടി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നും പ്ര​ചാ​ര​ണാ​ർ​ഥം 25 മു​ത​ൽ പ്രാ​ദേ​ശി​ക​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​മീ​ദ് ആ​യി​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.