അ​നി​യ​നും കു​ടും​ബ​ത്തി​നും ഇ​നി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം
Sunday, July 14, 2024 11:14 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ചെ​റി​യ​നാ​ട് പാ​ല​ത്തും​പാ​ട്ട് അ​നി​യ​ന്‍ വ​ര്‍​ഗീ​സി​നും കു​ടും​ബ​ത്തി​നും ഇ​നി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങാം. പ്രാ​രാ​ബ്ധങ്ങ​ള്‍​ക്കു ന​ടു​വി​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ല്‍ ക​ഴി​ഞ്ഞ അ​നി​യ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ നി​ര​ണം സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളാ​യ ഡോ. ​നൈ​നാ​നും ഡോ. ​സാ​റ​യും ഇ​വ​ര്‍​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു. സാ​മൂ​ഹ്യ - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​യ ചെ​റി​യ​നാ​ട് തോ​മ്പി​ലേ​ത്ത് റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ട് നി​ര്‍​മാ​ണം.

ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍ സ്വ​ന്തം വീ​ടു​നി​ര്‍​മാ​ണ​ത്തി​നു ക​രു​തിവ​ച്ച തു​ക​യി​ല്‍​നി​ന്നെ​ടു​ത്ത നാ​ലു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു വീ​ടു​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ടി​ന്‍റെ കൂ​ദാ​ശ​യും സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു. ഫാ. ​മാ​മ​ന്‍ തോ​മ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ചെ​റി​യ​നാ​ട് ഇ​ട​വ​ങ്കാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജു ടി. ​മാ​ത്യു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വീ​ട് കു​ദാ​ശ ചെ​യ്തു.​അ​ഡ്വ എ​ബി കു​ര്യാ​ക്കോ​സ്, സു​ധീ​ഷ് വ​ലി​യവീ​ട​ന്‍​സ് , ജോ​ര്‍​ജ് ജേ​ക്ക​ബ് തെ​ക്കേ​മു​റി, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​ജി തോ​മ്പി​ലേ​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. റെ​ജി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തേ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കു​ന്ന മു​പ്പ​തി​മൂ​ന്നാ​മ​ത്തെ വീ​ടാ​ണി​ത്.