നെ​ഹ്‌​റു ട്രോ​ഫി: ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം
Monday, July 15, 2024 11:30 PM IST
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 10ന് ​പു​ന്ന​മ​ട കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന 70-ാമ​ത് നെ​ഹ്‌​റുട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന ആ​ല​പ്പു​ഴ റ​വ​ന്യു ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ പി.പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​മ​ദാ ഹോ​ട്ട​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ജ​യ് രാ​മ​ന്‍ ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

എ​ന്‍​ടി​ബി​ആ​ര്‍ സെ​ക്ര​ട്ട​റി​യാ​യ സ​ബ് ക​ള​ക്ട​ര്‍ സ​മീ​ര്‍ കി​ഷ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ആ​ര്‍.​കെ. കു​റു​പ്പ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഷാ​ജി ബേ​ബി, ജൂ​ണിയ​ര്‍ സൂ​പ്ര​ണ്ട് ബി. ​പ്ര​ദീ​പ്, കെ.​ജി. വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ ആ​ര്‍​ഡി ഓ​ഫീ​സി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. കൂ​ടാ​തെ, വി​വി​ധ താ​ലൂ​ക്കു​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും തി​രു​വ​ല്ല താ​ലൂ​ക്ക് ഓ​ഫീ​സി​ലും ആ​ല​പ്പു​ഴ കോ​ട്ട​യം ഡി​ടി​പി​സി ഓ​ഫീ​സു​ക​ളി​ലും സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും ആ​ര്‍​ടി​ഒ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ, സെ​യി​ല്‍ ടാ​ക്‌​സ് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ടി​ക്ക​റ്റ് ല​ഭി​ക്കും.

3000 രൂ​പ​യു​ടെ ഗോ​ള്‍​ഡ്, 2500 രൂ​പ​യു​ടെ സി​ല്‍​വ​ര്‍, 1500 രൂ​പ​യു​ടെ റോ​സ്, 500, 400, 200, 100 എ​ന്നി​ങ്ങ​നെ രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്.