ലോ​ക പേ​പ്പ​ര്‍ ബാ​ഗ് ദി​നം ആ​ച​രി​ച്ചു
Sunday, July 14, 2024 2:48 AM IST
എ​ട​ത്വ: കൊ​ടു​പ്പു​ന്ന വി​ജ​യ മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ലോ​ക പേ​പ്പ​ര്‍ ബാ​ഗ് ദി​നം ആ​ച​രി​ച്ചു. പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പാ​രി​സ്ഥി​തി​ക നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യാ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ്‌​കൂ​ളി​ല്‍ പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ ട്രീ​സാ തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.