അ​മ​ര്‍ ജ​വാ​ന്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി ജ​ലോ​ല്‍​സ​വം സെ​പ്റ്റം​ബ​ര്‍ 22ന്
Sunday, July 14, 2024 11:14 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ബോ​ട്ട് ക്ല​ബ്ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് അ​മ​ര്‍ ജ​വാ​ന്‍ എ​വ​റോ​ളിം​ഗ് ട്രോ​ഫി ജ​ലോ​ല്‍​സ​വം സെ​പ്ത​ബ​ര്‍ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് പ​ള്ളി​ക്കു സ​മീ​പ​മു​ള്ള അ​മ​ര്‍ ജ​വാ​ന്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​വും അ​നു​സ്മ​ര​ണ​വും ന​ട​ന്നു.

അ​ന്ത​രി​ച്ച മു​ന്‍ എ​ക്‌​സി​ക്യു​ട്ടി​വ് അം​ഗം സു​നി​ല്‍ വാ​ളം​പ​റ​മ്പി​ലി​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച യോ​ഗം പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഡോ​ണി വെ​ണ്‍​മേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രി​ജി​ത്ത് എ​സ്., ത​ക​ഴി പ​ഞ്ചാ​യ​ത്തം​ഗം മോ​ന്‍​സി ക​രി​ക്കം​പ​ള്ളി, സെ​ക​ട്ട​റി ജി​ജു ചു​ര​പ​റ​മ്പി​ല്‍, സോ​ള്‍​ജി​യ​ര്‍ പ്ര​തി​നി​ധി കെ.​എം. സ​ന്തോ​ഷ് കു​മാ​ര്‍, ബാ​ബു തു​രു​ത്തു​മാ​ലി, സി​നു പ​ന്ത്ര​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.