ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ 22 ന്
Sunday, July 14, 2024 11:14 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ 22ന് ​ര​ണ്ടി​ന് ആ​ന​പ്ര​മ്പാ​ല്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് പീ​യൂ​ഷ് പി. ​പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബി​നു ഐ​സ​ക് രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ല്‍​സി പ്ര​കാ​ശ്, ബി​നു സു​രേ​ഷ്, പ്രി​യ അ​രു​ണ്‍, സാം​സ്‌​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ജി​നു ശാ​സ്താം​പ​റ​മ്പ്, ബി​ജു പ​റ​മ്പു​ങ്ക​ല്‍, സു​നി​ല്‍ മൂ​ല​യി​ല്‍, അ​രു​ണ്‍ പു​ന്ന​ശേരി, എം.​ജി. കൊ​ച്ചു​മോ​ന്‍, തോ​മ​സ്‌​കു​ട്ടി ചാ​ലു​ങ്ക​ല്‍, കെ.​വി മോ​ഹ​ന​ന്‍, മ​നോ​ഹ​ര​ന്‍ വെ​റ്റി​ല​ക​ണ്ടം, പ്ര​ദീ​പ് അ​റ​ക്ക​ല്‍, സി.​കെ. പ്ര​സ​ന്ന​ന്‍, മ​നോ​ജ് തു​ണ്ടി​യി​ല്‍, സു​കു പാ​ക്ക​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണം ഫെ​സ്റ്റ്, കൈ​കൊ​ട്ടി​ക്ക​ളി, വ​ടം​വ​ലി, ചി​ത്ര​ര​ച​നാ മ​ത്സ​രം, വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം, അ​ത്ത​പ്പൂക്ക​ള മ​ത്സ​രം, ല​ഹ​രി വി​രു​ദ്ധ വി​ളം​ബ​ര ജാ​ഥ, കാ​ര്‍​ഷി​ക സെ​മി​നാ​ര്‍, അ​നു​മോ​ദ​ന യോ​ഗം, സ്മ​ര​ണി​ക പ്ര​കാ​ശ​നം, വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കും.