ശി​ലാ​ഫ​ല​ക​ങ്ങ​ൾ ന​ശി​പ്പി​ച്ചതിൽ പ്ര​തി​ഷേ​ധം
Monday, July 15, 2024 11:30 PM IST
ഹരി​പ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ക്കാ​ട്ട് ര​ണ്ടു ശി​ലാ​ഫ​ല​ക​ങ്ങ​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു.

40 വ​ർ​ഷ​ം മു​ൻ​പ് അ​ന്ന​ത്തെ ഗ്രാ​മ​വി​ക​സ​നമ​ന്ത്രി​യും നി​ല​വി​ലെ എംഎ​ൽഎയു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്തു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നവേ​ള​യി​ൽ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​ഫ​ല​ക​വും ഇ​തോ​ടൊ​പ്പം ജോ​ൺ തോ​മ​സ് ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​മു​പ​യോ​ഗി​ച്ച് വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ൽനി​ന്നു ഈ ​പ്ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി മ​ണ​ലി​ട്ടു​യ​ർ​ത്തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​വു​മാ​ണ് അ​ടി​ച്ചുത​ക​ർ​ത്ത​ത്.

അ​ക്ര​മ​ത്തി​ൽ ചേ​പ്പാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ക്ര​മ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ ഇ​ത്ര​യും കാ​ലം നി​ല​നി​ന്നി​രു​ന്ന ശി​ലാ​ഫ​ല​ക​ങ്ങ​ൾ അ​ക്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഹ​രി​പ്പാ​ട് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​നാ​ഥും ചേ​പ്പാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്ര​ഫ.​ ബി. ഗി​രി​ഷ് കു​മാ​റും സം​യു​ക്ത​പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

എം.കെ. മ​ണി​കു​മാ​ർ, എം. ​മ​ണി​ലേ​ഖ, മാ​ത്യു ഉ​മ്മ​ൻ, രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ഷം​സു​ദീ​ൻ, നൗ​ഷാ​ദ്, പ്ര​സാ​ദ്, ഗൗ​തം​രാ​ജ്, വി​വേ​ക് ആ​ർ. വ​സ​ന്ത്, ഹ​രി​കു​മാ​ർ കൊ​ട്ടാ​രം, പാ​ർ​ഥ​ൻ, ജ​യ​ശ്രീ സ​ജി​കു​മാ​ർ തുടങ്ങിയവർ പ്രസംഗിച്ചു.