സ​മ​ഗ്ര​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ വ​രു​ം: മന്ത്രി റോ​ഷി​ അ​ഗ​സ്റ്റി​ൻ
Friday, July 12, 2024 10:21 PM IST
ചെങ്ങ​ന്നൂ​ർ: 2018ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച സ​മ​ഗ്ര​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച 1668 കോ​ടി രൂ​പ​യി​ൽ 883 കോ​ടി രൂ​പ കി​ഫ്ബി​യാ​ണ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന​രവ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 19 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ പു​തി​യ​താ​യി ന​ൽ​കാ​ൻ ക​ഴി​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ആ​ലാ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വൃ​ത്തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‌ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ഷ​നാ​യി. സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി മൂ​ലം ആ​ലാ പ​ഞ്ചാ​യ​ത്തി​ലെ 3948 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്നും ഇ​തി​നാ​യി 46 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്നും മ​ന്ത്രി​സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ. ​അ​ർ​ച്ച​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. മു​ര​ളീ​ധ​ര​ൻ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു​ള ദേ​വി, താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.