ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം
Monday, July 15, 2024 11:30 PM IST
ആലപ്പു​ഴ: ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം പു​ന്ന​മ​ട ഇ​ല്ലം റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്നു. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ ജ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ പൊ​തു​യോ​ഗം ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബി.എ​ച്ച്. രാ​ജീ​വ്, റെം​ജി ഓ​സ്‌​കാ​ര്‍, സി.എ. ജോ​സ​ഫ്, കെ.എ. വി​ജ​യ​കു​മാ​ര്‍, ആ​ദി​ത്യ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ച​ട​ങ്ങി​ല്‍ ദേ​ശീ​യ ഗെ​യിം​സി​ല്‍ വി​ജ​യി​ച്ച സം​സ്ഥാ​ന ബീ​ച്ച് ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ലെ​നി​ന്‍ മി​ത്ര​ന്‍, അം​ഗം മു​ഹ​മ്മ​ദ് ഉ​നൈ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ സ​ബ് ജൂ​ണിയ​ര്‍ വ​നി​താ ടീ​മി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​ന​വും ന​ട​ന്നു. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ അ​ധി​കാ​രി​ക​ളോ​ട് പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സ​ബ് ജൂ​ണിയ​ര്‍ വ​നി​ത ഫു​ട്‌​ബോ​ള്‍ ടീ​മി​ന് പ്ര​ഖ്യാ​പി​ച്ച് ജേ​ഴ്‌​സി പ്ര​കാ​ശ​നം​നി​ര്‍​വ​ഹി​ച്ചു.