കെ​പി റോ​ഡി​ലെ അ​ഭ്യാ​സ പ്ര​ക​ട​നം; യു​വാ​ക്ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്
Friday, July 12, 2024 10:21 PM IST
ചാ​രും​മൂ​ട്: കെ​പി റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് മ​റ്റ് റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​തി ഉ​ണ്ടാ​ക്കു​ന്ന​വി​ധം സ്കൂ​ട്ട​റി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും ഇ​തി​നെ ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്കുനേ​രേ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​യു​ക​യും മാ​വേ​ലി​ക്ക​ര സ​ബ് ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തേതു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ട​ന​ടി ശേ​ഖ​രി​ക്കാ​ൻ മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം. ​ജി. മ​നോ​ജ് അ​ടി​യ​ന്ത​ര നി​ർ​
ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​നെ​യും കൂ​ടെ യാ​ത്ര ചെ​യ്ത മ​റ്റു യു​വാ​ക്ക​ളെ​യും ക​ണ്ടെ​ത്തി സ്കൂ​ട്ട​ർ പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​വ​രെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​നെ എ​ട​പ്പാ​ൾ ഡ്രൈ​വിം​ഗ് ട്രെ​യി​നിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഒ​രാ​ഴ്ച​ക്കാ​ലം ബോ​ധ​വ​ത്ക​ര​ണ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മാ​യി അ​യ​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ ഇ​രു​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ യു​വാ​വി​നെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലേ​ക്ക് അ​യ​ച്ചു.

സ്കൂ​ട്ട​റി​ന് ഏ​റ്റ​വും പി​ന്നി​ലി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഗാ​ന്ധി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച് സാ​മൂ​ഹ്യ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യും അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം മൂ​വ​രും ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം ഇ​പ്പോ​ഴും മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.