പ്ര​വാ​സി സൊ​സൈ​റ്റി ശാ​ഖ കാ​യം​കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, July 14, 2024 2:48 AM IST
കാ​യം​കു​ളം: ട്രാ​വ​ൻ​കൂ​ർ പ്ര​വാ​സി ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ മൂ​ന്നാ​മ​ത്തെ ശാ​ഖ കാ​യം​കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​എ​ൻ​കെ ജം​ഗ്ഷ​നി​ലെ പി.​എ.​ ഹാ​രി​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ യു.​ പ്ര​തി​ഭ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി.​ സ​ജീ​വ് തൈ​ക്കാ​ട് അ​ധ്യ​ക്ഷ​നാ​യി.

പ്ര​വാ​സി ഹെ​ൽ​പ്പ് ഡെ​സ്ക് നോ​ർ​ക്ക വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. വി.​ അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ നി​ക്ഷേ​പം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​ ശ​ശി​ക​ല സ്വീ​ക​രി​ച്ചു. ആ​ദ്യ എം​ഡി​എ​സ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം കെ.​എ​ച്ച്.​ ബാ​ബു​ജാ​ൻ സ്വീ​ക​രി​ച്ചു. കൗ​ണ്ട​റു​ക​ൾ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​ അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം സെ​ക്ര​ട്ട​റി രേ​ണി വി​ജ​യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.