പ​ട​നി​ല​ത്തും ചു​ന​ക്ക​ര​യി​ലും ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ 2.3 കോ​ടി
Sunday, July 14, 2024 2:49 AM IST
ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ട​നി​ലം പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ​യും ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തി​രു​വൈ​രൂ​ർ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ​യും കെ​ട്ടു​കാ​ഴ്ച വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടു​ന്ന വൈ​ദ്യു​തി ത​ട​സ​ത്തി​ന്‍റെ ദൈ​ർ​ഘ്യം കു​റ​യ്ക്കാ​ൻ ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്നു. പ​ദ്ധ​തി​ക്ക് 2,03, 01,464 രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. പ​ട​നി​ല​ത്ത് 1,34,77,864 രൂ​പ​യു​ടെ​യും ചു​ന​ക്ക​ര​യി​ൽ 68,23,600 രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്.

അ​രു​ൺ കു​മാ​ർ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കെ​എ​സ്ഇ​ബി പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​ത്. കെ​എ​സ്ഇ​ബി നൂ​റ​നാ​ട് സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് പ​ട​നി​ലം ക്ഷേ​ത്രം. ചാ​രും​മൂ​ട് സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് ചു​ന​ക്ക​ര ക്ഷേ​ത്രം. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റ​നാ​ട് സെ​ക്‌​ഷ​നി​ൽ പു​തി​യ നാ​ല് 100 കെ​വി ട്രാ​ൻ​സ്ഫോ​മ​റു​ക​ളും ചാ​രും​മൂ​ട് സെ​ക്‌​ഷ​നി​ൽ 125 എ​ൽ​ടി - എ​സ്ടി പോ​സ്റ്റു​ക​ളും പു​തു​താ​യി സ്ഥാ​പി​ക്കും. കെ​ട്ടു​കാ​ഴ്ച​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വും ലൈ​നു​ക​ൾ ഭൂ​ഗ​ർ​ഭ​മാ​ക്കും.