കീം: ഫാർമസി പരീക്ഷാ സമയം പുനഃക്രമീകരിച്ചു
Monday, April 14, 2025 12:26 AM IST
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സിലേയ്ക്കുളള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ ഫാർമസി പരീക്ഷാ സമയം പുനഃക്രമീകരിച്ചു.
എൻജിനിയറിംഗ്, പ്രവേശന പരീക്ഷകൾ 23 മുതൽ 29 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയാണ്. പരീക്ഷയെഴുതേണ്ട വിദ്യാർഥികൾ രണ്ടുമണിക്കൂർ മുന്പ് റിപ്പോർട്ട് ചെയ്യണം.
24, 29 തീയതികളിലായി നടക്കുന്ന ഫാർമസി പരീക്ഷയിൽ 24 നടക്കുന്ന സെഷൻ ഒന്ന് പരീക്ഷ രാവിലെ 11.30 മുതൽ ഒരുമണി വരെയാണ്. സെഷൻ രണ്ട് പരീക്ഷ 24ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചുവരെയാണ്. 29നു നടക്കുന്ന ഫാർമസി പരീക്ഷ രാവിലെ 10 മുതൽ 11.30 വരെയായിരിക്കും. നേരത്തെ 3.30 മുതൽ അഞ്ചുവരെയായിരുന്നു ഈ പരീക്ഷയുടെ സമയം ക്രമീകരിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.