കാറിടിച്ച് യുവാവ് മരിച്ചു
Friday, April 11, 2025 2:17 AM IST
ഗാന്ധിനഗര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു. തെള്ളകം പള്ളിമല ജേക്കബ് ജയിംസാ (26) ണു മരിച്ചത്. ബുധനാഴ്ച രാത്രി വൈകി കുമാരനല്ലൂര്‍ ജംഗ്ഷനിലാണ് അപകടം.
ജേക്കബ് കുമാരനല്ലൂരിലുള്ള സ്റ്റുഡിയോ ഓഫീസിലേക്കു പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെ സംക്രാന്തി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറില്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് രാവിലെ 10നു തെള്ളകം സെന്റ് മേരീസ് പള്ളിയില്‍. പിതാവ്: ജയിംസ്. അമ്മ: എല്‍സമ്മ. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ജൂസിഫിന.