ബി.ആര്. അംബേദ്കര്‍ പുരസ്കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക്
Friday, April 11, 2025 2:17 AM IST
കോട്ടയം: സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയുടെ ഡോ. ബി.ആര്. അംബേദ്കര്‍ പുരസ്കാരം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക്.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 14നു വൈകുന്നേരം 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന ഡോ. ബി.ആര്. അംബേദ്കര്‍ ജന്മദിന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അറിയിച്ചു.