ലഹരി: രണ്ടു യോഗങ്ങളും 16ന്
Friday, April 11, 2025 2:17 AM IST
തിരുവനന്തപുരം: ലഹരി വിരുദ്ധ കാന്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകകക്ഷി യോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും 16നു നടക്കും.
മതമേലധ്യക്ഷൻമാരുടെ യോഗം രാവിലെ 11.30നും സർവകക്ഷിയോഗം അന്ന് ഉച്ചകഴിഞ്ഞ് 3.30നും ചേരും. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ 16നും 17നുമായി യോഗം ചേരുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിലാണു മാറ്റം വരുത്തിയത്. രണ്ട് യോഗങ്ങളും ഓണ്‍ലൈനായാണ് ചേരുക.