ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കളെ ഇഡി കസ്റ്റഡിയില്‍ വിട്ടു
Friday, April 11, 2025 2:16 AM IST
കോഴിക്കോട്: ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനും, ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ.
കോഴിക്കോട് സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് 20 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.