ബിരുദദാന ചടങ്ങ് നടത്തി
Friday, April 11, 2025 2:16 AM IST
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്ഷിപ്പിന്റെ (സൈം) 11-ാമത് ബിരുദദാനച്ചടങ്ങ് കൊച്ചി കാമ്പസില്‍ സംഘടിപ്പിച്ചു.
സൈം കൊച്ചി ചെയര്മാന് പ്രഫ. സി.പി. രവീന്ദ്രനാഥന്‍ വിദ്യാര്‍ഥികള്‍ക്ക് പിജിഡിഎം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബിഇഎംഎല്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് മുഖ്യാതിഥിയായിരുന്നു.
സൈം പ്രസിഡന്റ് അനില്‍ ജെ. ഫിലിപ്പ്, വൈസ് ചെയര്മാന് വി.ഒ. സെബാസ്റ്റ്യന്‍, ഒഫീഷ്യേറ്റിംഗ് ഡയറക്ടര്‍ പ്രഫ. അലോക് കൃഷ്ണ, അസിസ്റ്റന്റ് ഡീന്‍ പ്രഫ. സോണി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.